ഹരിഹരപക്കം: തമിഴ്നാട് സര്‍ക്കാരിനു കീഴിലുള്ള ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം തടയാന്‍ സവര്‍ണര്‍ ജാതി മതില്‍ പണിയുന്നു. തിരുവണ്ണാമലൈ ജില്ലയിലെ ഹരിഹരപക്കം പഞ്ചായത്തിലെ ചെയ്യാര്‍ ഗ്രാമത്തില്‍ അരുള്‍മികു തുളുക്കാന്തമന്‍ ക്ഷേത്രത്തിനു ചുറ്റുമാണ് മതില്‍ പണിയുന്നത്.
തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിനു കീഴിലാണ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം. ഗ്രാമത്തില്‍ ഭൂരിപക്ഷവും വണ്ണിയാര്‍ സമൂദായത്തിലെ അംഗങ്ങളാണ്. ക്ഷേത്രത്തിന് സമീപമുള്ള കോളനിയിലെ ദളിത് വിഭാഗത്തിലെ ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാനാണ് പ്രദേശത്തെ സവര്‍ണ വിഭാഗത്തിലെ വണ്ണിയാര്‍മാര്‍ മതില്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്നത്. ഇതിനായി സമുദായാഗങ്ങളില്‍ നിന്ന് നേതാക്കള്‍ പണം പിരിച്ചു തുടങ്ങി
Also read മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം
മുമ്പ് നിരവധി തവണ ജാതിയുടെ പേരില്‍ ഇതേ ക്ഷേത്രത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ക്ഷേത്രം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അടച്ച് പൂട്ടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി 13ന് ക്ഷേത്രം വെമ്പകം തഹസില്‍ദാര്‍ ജി.പെരുമാള്‍ ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്ന് കൊടുക്കാന്‍ നിര്‍ദേശിച്ചു.
പിന്നീട് പ്രത്യേക ഗ്രാമസഭ കൂടി ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഈ തീരുമാനം അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് വീണ്ടും സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഇതിനെ തുടര്‍ന്നാണ് ക്ഷേത്രത്തിന് ചുറ്റം മതില്‍ നിര്‍മിക്കാനുള്ള ഉയര്‍ന്ന ജാതിക്കാരുടെ തീരുമാനം.