|

പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് തമിഴ്‌നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബ്രാഹ്മണിസത്തിനെതിരെ വ്യത്യസ്ഥമായ പ്രതിഷേധവുമായി തന്തൈ പെരിയോര്‍ ദ്രാവിഡര്‍ കഴകം സംഘടന രംഗത്ത്. “പൂണൂല്‍ പോടും പോരാട്ടം” എന്ന പേരിലാണ് പന്നിക്ക് പൂണുല്‍ ധരിപ്പിച്ചാണ് സംഘടനയുടെ പ്രതിഷേധം.

ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ച പന്നിയെ അവതരിപ്പിക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. സമുഹത്തില്‍ ബ്രാഹ്മണര്‍ പൂണൂല്‍ ധരിച്ച് തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവരാണെന്ന് ചിന്ത അടിച്ചേല്‍പ്പിക്കുകയാണെന്നരോപിച്ചാണ് ഇങ്ങനെ ഒരു പ്രതിഷേധത്തിന് സംഘടന ഒരുങ്ങുന്നത്.


Also Read തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി; ആഴ്ചയില്‍ ഒരു ദിവസം വന്ദേമാതരം ആലപിക്കണമെന്ന് ഹൈക്കോടതി


ബ്രാഹ്മണര്‍ പഴയ പൂണൂല്‍ മാറ്റി പുതിയത് ധരിക്കുന്ന ആവണി അവിട്ടം ദിനമായ ആഗസ്റ്റ് ഏഴിനാണ് സംസ്‌കൃതി കോളെജില്‍ പ്രതിഷേധം നടക്കുക. ബ്രാഹ്മണിക്കല്‍ സംഘടനയായ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ ബ്രാഹ്മണ്യത്തെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് തങ്ങളുടെ സമരമെന്ന് തന്തൈ പെരിയോര്‍ ദ്രാവിഡര്‍ കഴകം ചെന്നൈ പ്രസിഡന്റ് എസ്. കുമാരന്‍ പറഞ്ഞു.

മുമ്പ് ആര്യഅധിനിവേശത്തെ എതിര്‍ത്തുകൊണ്ട് ശ്രീരാമന്‍, സീതാ, ലക്ഷമണന്‍മാരുടെ കോലങ്ങള്‍ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധം തന്തൈ പെരിയോര്‍ ദ്രാവിഡര്‍ കഴകം നടത്തിയിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

Video Stories