ചെന്നൈ: ഗോ ബാക്ക് മോദി ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത നടി ഓവിയക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തമിഴ്‌നാട് ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തെന്നിന്ത്യന്‍ നടിയും മലയാളിയുമായ ഓവിയ ഹെലനെതിരെ എക്‌മോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ട്വീറ്റിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സി.ബി-സി.ഐ.ഡി സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ടിന് ബി.ജെ.പി നേതൃത്വം അപേക്ഷ സമര്‍പ്പിച്ചിരുന്നു.
പ്രധാനമന്ത്രി മോദിയുടെ ചെന്നൈ സന്ദര്‍ശിക്കുന്നതിന് മുന്‍പ് പൊതുജനങ്ങളെ ‘എരികേറ്റുക’ എന്ന ലക്ഷ്യം നടിയുടെ ട്വീറ്റിന് പിന്നില്‍ ഉണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കണമെന്നും അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പരമാധികാരത്തിനെതിരെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ശ്രീലങ്കയും ചൈനയും ഓവിയയെപ്പോലെയുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഒരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ബി.ജെ.പി ആരോപിച്ചത്.
പ്രധാനമന്ത്രി മോദി ചെന്നൈ സന്ദര്‍ശിക്കാനിരിക്കേയാണ് ഗോ ബാക്ക് മോദി ട്വിറ്ററില്‍ ട്രെന്റിംഗ് ആയത്.
ഇതിന് തൊട്ടുപിന്നാലെ പോമോനെ മോദി മലയാളികളും ട്രെന്റിംഗ് ആക്കിയിരുന്നു. നിരവധിപേരാണ് ഗോ ബാക്ക് മോദി, പോമോനെ മോദി എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക