| Tuesday, 30th June 2020, 8:05 pm

തമിഴ്‌നാട്ടില്‍ മന്ത്രി അന്‍പഴകനും കൊവിഡ്; പ്രതിസന്ധിയേറുന്നു, ഇന്ന് 3,943 പുതിയ കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്‌സ്, സയന്‍സ് ആന്റ് ടെക്‌നോളജീസ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയാണ് കെ.പി അന്‍പഴകന്‍.

മന്ത്രിക്കടക്കം 3,943 പേര്‍ക്കാണ് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറുപേര്‍ കേരളത്തില്‍നിന്നും എത്തിയവരാണ്. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 90,167 ആയി.

60 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1201 ആയി.

മന്ത്രി അന്‍പഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചില ആരോഗ്യ പ്രശ്‌നങ്ങളൊഴിച്ചാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നാണ് വിവരം. കൊവിഡ് ലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more