രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ചെന്നെയില്‍ ദിവസങ്ങളായി നടന്നുവന്ന ജനകീയ സമരമാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്തുന്നതിനുള്ള ഓര്‍ഡിനനസില്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ ഒപ്പുവെച്ചു. കേന്ദ്രാനുമതി ലഭിച്ചതോടെ നാളെ രാവിലെ 10നു മധുരയില്‍ ജല്ലിക്കെട്ടു നടക്കും. ജല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി പനീര്‍ശെല്‍വം മധുരയിലേക്ക് പോയിട്ടുണ്ട്.
Also read അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്: നടപടി അംഗീകരിക്കില്ലെന്നു കെജ്‌രിവാള്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ചെന്നെയില്‍ ദിവസങ്ങളായി നടന്നുവന്ന ജനകീയ സമരമാണ് ഇതോടെ വിജയം കണ്ടിരിക്കുന്നത്. ഓര്‍ഡിനന്‍സിനു കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. മധുരയ്ക്കു പുറമെ ജല്ലിക്കെട്ട് നടക്കാറുള്ള എല്ലാ പ്രധാന സ്ഥലങ്ങളിലും നാളെ ജല്ലിക്കെട്ടു നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മൃഗ സ്‌നേഹി സംഘടനകളുടെ പരാതിയെ തുടര്‍ന്ന് മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമ പ്രകാരം സുപ്രീം കോടതിയായിരുന്നു ജല്ലിക്കെട്ട് നിരോധിച്ചിരുന്നത്. മധുരയില്‍ രാവിലെ പത്തിനും മറ്റു ജില്ലകളില്‍ പതിനൊന്നു മണിക്കുമായിരിക്കും നാളെ ജല്ലിക്കെട്ടു നടക്കുക. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാരാകും ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുക. മധുരയിലെ അളകാനെല്ലൂരില്‍ പനീര്‍ ശെല്‍വവും ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും.
ജല്ലിക്കെട്ടാവശ്യപ്പെട്ടുകൊണ്ട് സംഗീത സംവിധായകന്‍ എ.ആര്‍ റഹമാന്‍, ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്, ക്രിക്കറ്റ് താരം അശ്വില്‍ തമിഴ് നടികര്‍ സംഘം പ്രവര്‍ത്തകരായ ധനുഷ്, സൂര്യ, തുടങ്ങിയവര്‍ ഇന്നലെ മറീനാ ബീച്ചില്‍ ഉപവാസമിരുന്നിരുന്നു.