| Wednesday, 7th April 2021, 9:00 am

മദ്യപിച്ച് എത്തിയ വോട്ടര്‍ വോട്ടിംഗ് മെഷിന്‍ അരിവാള്‍ കൊണ്ട് വെട്ടിമുറിച്ചു; തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുകോട്ടൈ: തമിഴ്‌നാട്ടില്‍ മദ്യപിച്ച് വോട്ട് ചെയ്യാനെത്തിയ വോട്ടര്‍ വോട്ടിംഗ് മെഷിന്‍ അരിവാള്‍ കൊണ്ട് വെട്ടിമുറിച്ചു. പുതുകോട്ടെ അറന്താങ്കിയിലാണ് സംഭവം.

വോട്ട് ചെയ്യാനെത്തിയ അനന്തന്‍ എന്ന വ്യക്തിയാണ് വോട്ടിംഗ് മെഷിന്‍ അരിവാള്‍ കൊണ്ട് തകര്‍ത്തത്. വോട്ട് ചെയ്യാനെത്തിയ ഇയാളും സുരക്ഷ ജീവനക്കാരും മദ്യപിച്ചതിന്റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അലങ്കുടി ഗ്രാമത്തിലെ ഒരു ബൂത്തില്‍ വെച്ച് ആക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ ഇയാളോട് കുറച്ച് സമയം കഴിഞ്ഞ് വരാന്‍ സുരക്ഷാ ജീവനക്കാരന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

കുറച്ച് സമയം പോളിംഗ് സ്റ്റേഷന് സമീപം അലഞ്ഞുനടന്ന അനന്തന്‍ പെട്ടെന്ന് ബൂത്തിലേക്ക് ഓടിക്കയറി, വി.വിപാറ്റ് യൂണിറ്റ് ‘അരിവാള്‍’ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇയാളെ പൊലീസ് പിടികൂടി.

ഇവിഎമ്മിന്റെ നിയന്ത്രണ യൂണിറ്റ് കേട് പറ്റിയിട്ടില്ലെന്നും അതുവരെ പോള്‍ ചെയ്ത 499 വോട്ടുകള്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് . 20 മിനിറ്റിനുശേഷം പോളിംഗ് വീണ്ടും ആരംഭിച്ചു.

തമിഴ്‌നാട്ടില്‍ 72 ശതമാനത്തോളമാണ് വോട്ടിംഗ്. 71.79 ശതമാനമാണ് പ്രാഥമിക കണക്ക് പ്രകാരം പോളിങ് നടന്നിരിക്കുന്നത്. കഴിഞ്ഞതവണ പോളിങ് 74.81 ശതമാനമായിരുന്നു.

കള്ളക്കുറിച്ചി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 78 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ വോട്ട്. ചെന്നൈയിലാണ് ഏറ്റവും കുറവ് പോളിംഗ് 59.40 ശതമാനമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Tamilnadu election The drunken voter cut the voting machine with aruval

We use cookies to give you the best possible experience. Learn more