| Sunday, 2nd May 2021, 1:32 pm

തമിഴ്‌നാട്ടില്‍ തരംഗമായി ഡി.എം.കെ; നിലംതൊടാതെ ബി.ജെ.പി സഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ മുന്നണിക്ക് കേവല ഭൂരിപക്ഷം. 234 അംഗ നിയമസഭയില്‍ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ ഡി.എം.കെ മുന്നണി 132 സീറ്റിലും അണ്ണാ ഡി.എം.കെ മുന്നണി 101 സീറ്റിലും മുന്നേറുന്നു.

ഡി.എം.കെ ചിഹ്നത്തില്‍ മത്സരിച്ച ഘടകകക്ഷികളെക്കൂടി പരിഗണിച്ചാല്‍ പാര്‍ട്ടിയുടെ ലീഡുനില 120 കടന്നു.

കമലഹാസന്റെ എം.എന്‍.എം ഒരു സീറ്റില്‍ മുന്നിലാണ്. ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് ഒരു സീറ്റിലും മുന്നിലെത്താനായിട്ടില്ല.

എക്‌സിറ്റ് പോളുകള്‍ പ്രവിച്ചത് ശരിവയ്ക്കുന്നതാണ് ഡി.എം.കെയുടെ മുന്നേറ്റം. പ്രവചനങ്ങളെ സത്യമാക്കുന്ന തരത്തില്‍ 10 വര്‍ഷത്തിന് ശേഷം ഡി.എം.കെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫലങ്ങള്‍ കാണിച്ചു തരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamilnadu election result 2021

We use cookies to give you the best possible experience. Learn more