ചെന്നൈ: ബി.ജെ.പിയുടെ കൊടിയുമായി പോളിംഗ് ബൂത്തിലെത്തിയ നടി ഖുശ്ബു സുന്ദറിനെതിരെ പരാതിയുമായി ഡി.എം.കെ. ബി.ജെ.പിയുടെ കൊടിവെച്ച കാറിലായിരുന്നു ഖുശ്ബു പോളിംഗ് ബൂത്തിലെത്തിയത്.
പെരുമാറ്റച്ചട്ടപ്രകാരം പാര്‍ട്ടി ചിഹ്നമോ കൊടിയോ പോളിംഗ് സ്‌റ്റേഷനിലോ സമീപത്തോ പാടില്ല.
സംസ്ഥാനത്ത് മന്ദഗതിയിലാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെ 39.61 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
അതേസമയം ചെന്നൈയില്‍ സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത നടന്‍ വിജയിയുടെ പ്രവൃത്തി ഏറെ ചര്‍ച്ചയായിരുന്നു. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാഡി.എം.കെ ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: TamilNadu Election 2021 DMK complains against BJP’s Khushbu Sundar for party flag on car