| Friday, 19th June 2020, 9:33 pm

തമിഴ്‌നാട്ടില്‍ 24 മണിക്കൂറില്‍ മരിച്ചത് 41 പേര്‍, മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍; ആശങ്കയേറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരം കടന്നു. 2,115 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത്. 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 66 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

23,509 പേരാണ് ചികിത്സയിലുള്ളത്. 30,271 പേര്‍ക്ക് രോഗം ഭേദമായി.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 28000 പേരുടെ സാമ്പിളാണ് വെള്ളിയാഴ്ച പരിശോധിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more