തമിഴ്‌നാട്ടില്‍ 24 മണിക്കൂറില്‍ മരിച്ചത് 41 പേര്‍, മൂന്നാം ദിവസവും രണ്ടായിരം കടന്ന് രോഗികള്‍; ആശങ്കയേറുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th June 2020, 9:33 pm
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ടായിരം കടന്നു. 2,115 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത്. 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ഇതോടെ തമിഴ്‌നാട്ടില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 54,449 ആയി ഉയര്‍ന്നു. 66 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
23,509 പേരാണ് ചികിത്സയിലുള്ളത്. 30,271 പേര്‍ക്ക് രോഗം ഭേദമായി.