ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 76 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1596 ആയി. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധ മൂലം മരണപ്പെട്ടു.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധ കാരണം മരിച്ചവരുടെ എണ്ണം 18 ആയി.ചെന്നൈയില്‍ മാത്രം ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ രോഗ ബാധിതരുടെ എണ്ണം 358 ആയി.
അതേ സമയം ഇന്ന് 178 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് ഇതുവരെ 635 പേര്‍ക്കാണ് രോഗം ഭേദമായത്.
ഇതുവരെ 53,045 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 47168 പേരെ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3371 വെന്റിലേറ്ററുകളാണ് ലഭ്യമായിട്ടുള്ളത്.
29,074 ഐസോലേഷന്‍ ബെഡുകളാണ് സംസ്ഥാനത്ത് സജീകരിച്ചിട്ടുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് വാരാണസി തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പേര്‍ക്ക് ചെന്നൈയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവള്ളൂര്‍ സ്വദേശികളായ രണ്ട് സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
59 വയസാണ് ഇരുവര്‍ക്കും പ്രായമെന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. പി. ബാലാജി പറഞ്ഞിരുന്നു. 127 പേരടങ്ങിയ സംഘമാണ് വാരാണസിയില്‍ നിന്ന് വെള്ളിയാഴ്ച തിരുവള്ളൂരിലെത്തിയത്. മാര്‍ച്ച് 15 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച 24 വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ അലഹാബാദ്, കാശി, ഗയാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്.
ചെന്നൈയില്‍ 26 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും സ്വകാര്യ ചാനല്‍ ജീവനക്കാരാണ്. ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാനല്‍ പൂട്ടി.
ചെന്നൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു. ചെന്നൈയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ആരോഗ്യ സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.