| Sunday, 5th July 2020, 9:12 pm

തമിഴ്‌നാട്ടില്‍ കൊവിഡ് മരണം 1500 കടന്നു; 4150 പുതിയ കൊവിഡ് രോഗികള്‍ കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1500 കടന്നു. 60 പേരാണ് ഇന്ന് പുതുതായി കൊവിഡ് മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 1510 ആയി.

ഇന്ന് പുതുതായി 4150 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെയണ്ണം 1,11,151 ആയി. നിലവില്‍ 46,860 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1713 പേരും ചെന്നൈയില്‍ നിന്നാണ്. രോഗം ബാധിച്ചവരില്‍ കേരളത്തില്‍ നിന്ന് തിരികെ തമിഴ്‌നാട്ടില്‍ എത്തിയ ആറ് പേരും ഉണ്ട്.

അതേസമയം രാജ്യവ്യാപകമായി ഇന്ന് 13856 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്ത് രാജ്യമെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more