ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 2865 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 67468 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ 1654 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 45000 കടന്നു.
തേനിയിലും സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നുമാത്രം 81 രോഗികളാണ് തേനിയില്‍ ഉണ്ടായത്. 24 മണിക്കൂറിനിടെ 33 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 866 ആയി. അതേസമയം ഇന്ന് 424 പേര്‍ക്ക് രോഗം ഭേദമായതായി അരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 67468 ആളുകളില്‍ 37763 പേര്‍ രോഗ മുക്തി നേടി.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ കേരളത്തില്‍ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
തമിഴ്‌നാട്ടിലെ എല്ലാ ജില്ലാ അതിര്‍ത്തികളും നാളെ മുതല്‍ അടയ്ക്കും. മറ്റ് ജില്ലകളിലേക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കുകയും ചെയ്തു.