അതേസമയം ബില്ല് വീണ്ടും അവതരിപ്പിക്കുമെന്നും, നിയമസഭാംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാമെന്നും സംസ്ഥാന നിയമ മന്ത്രി എസ്. രഘുപതി പറഞ്ഞു.
അതേസമയം ബില്ല് പരിഗണനയ്ക്കയച്ച ശേഷം 2022 ഡിസംബറില്‍ ഗവര്‍ണര്‍ ആര്‍. എന്‍. രവി ഇ-ഗെയ്മിങ് ഫെഡറേഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ചക്ക് പിന്നിലെ കാരണം വ്യക്തമല്ല.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ മദ്രാസ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2022 ജൂണില്‍ സമിതി വിശദ റിപ്പോര്‍ട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുമ്പാകെ അവതരിപ്പിക്കുകയും സെപ്റ്റംബറില്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഒക്ടോബറില്‍ ബില്‍ നിയമസഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.