ചെന്നൈ: കേരളത്തില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പൊലീസ്. ബാരിക്കേഡുകള്‍ വെച്ചാണ് റോഡുകള്‍ അടച്ചത്.
പാറശ്ശാല, വെള്ളറട ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളാണ് അടച്ചത്. കഴിഞ്ഞ വര്‍ഷവും കൊവിഡ് വ്യാപന സമയത്ത് തമിഴ്‌നാട് റോഡുകള്‍ അടച്ചിരുന്നു. അന്ന് മണ്ണിട്ടാണ് റോഡ് അടച്ചത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം പതിനായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. 15 ശതമാനത്തിനടുത്താണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.
1341 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്.
ഇതില്‍ മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ആകെ രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്.
നിലവില്‍ രാജ്യത്ത് 1,45,26,609 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക