| Sunday, 2nd May 2021, 10:50 am

തമിഴ്‌നാട്ടില്‍ താമര വാടിത്തന്നെ; സഖ്യം 94 സീറ്റില്‍ മുന്നില്‍, നാലിലൊതുങ്ങി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചന പുറത്തുവരുമ്പോള്‍ അദ്ഭുതം ഒന്നും കാഴ്ചവെക്കാനാവാതെ ബി.ജെ.പി.

എ.ഐ.എ.ഡി.എം.കെയും സഖ്യവും ചേര്‍ന്ന് 94 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. അതില്‍ എ.ഐ.എ.ഡി.എം.കെ 78 സീറ്റിലും പി.എം.കെ 12 സീറ്റില്‍ മുന്നേറുമ്പോള്‍ സഖ്യത്തിന് വേണ്ടി വലിയ സംഭാവനയൊന്നും ബി.ജെ.പിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നാണ് നിലവിലെ കണക്കുകള്‍ പറയുന്നത്. 4 സീറ്റില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്.

ഡി.എം.കെ 123 സീറ്റുകളിലാണ് മുന്നില്‍. എ.എം.എം.കെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നുണ്ട്. 218 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more