| Thursday, 23rd May 2019, 10:19 am

ബി.ജെ.പിയ്ക്ക് പ്രതിരോധം സൃഷ്ടിച്ച് കേരളവും തമിഴ്‌നാടും; രണ്ട് സംസ്ഥാനത്തും ഒറ്റ സീറ്റിലും ലീഡില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ മികച്ച മുന്നേറ്റം സ്വന്തമാക്കിയെങ്കിലും തമിഴ്‌നാടും കേരളവും പിടിക്കാനാവാതെ ബി.ജെ.പി. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല.

കേരളത്തില്‍ യു.ഡി.എഫ് 19 സീറ്റിലും എല്‍.ഡി.എഫ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ തരംഗമാണ്. എന്‍.ഡി.എ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

2014 ല്‍ ഒരു സീറ്റ് തമിഴ്‌നാട്ടില്‍ നിന്ന് ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നു.

39 ലോക്സഭാ സീറ്റുകളില്‍ 31 ഇടത്തും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്. 2014ല്‍ 37 സീറ്റുകള്‍ നേടിയ അണ്ണാ ഡി.എം.കെ ഒരു സീറ്റില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തിലെ മുന്‍നിര നേതാക്കളായ ജയിലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

22 ഇടത്താണ് ഡി.എം.കെ മുന്നിട്ടു നില്‍ക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ ബി.ജെ.പി ഇപ്പോള്‍ ചിത്രത്തിലില്ല.

കോണ്‍ഗ്രസ് എട്ടു സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എമ്മും രണ്ടു സീറ്റുകളില്‍ വീതവും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more