| Friday, 26th April 2013, 4:10 pm

സെക്രട്ടറിയേറ്റില്‍ നിന്നും തമിഴ്‌നാട് ചാരന്‍ വിവരങ്ങള്‍ ചോര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സൂക്ഷിച്ച നദീജലതര്‍ക്കങ്ങളുടെ ഫയലില്‍ നിന്നും തമിഴ്‌നാട്ടിലെ പിആര്‍ഡി ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.[]

തമിഴ്‌നാട് പി.ആര്‍.ഡി ഉദ്യോഗസ്ഥനും മലയാളിയുമായ ഉണ്ണികൃഷ്ണനെതിരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.  ശാസ്തമംഗലം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍.

സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കഴിഞ്ഞ 22 വര്‍ഷമായി ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുവെന്നാണ് കണ്ടെത്തിയത്. പറമ്പിക്കുളംആളിയാര്‍ കേസിലെ വിവരങ്ങള്‍ അടുത്തിടെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നു.

ഇയാള്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനം അനുവദിക്കരുതെന്ന ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.

സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിലെ ഒരു അണ്ടര്‍ സെക്രട്ടറി നല്‍കിയ പാസ് ഉപയോഗിച്ചാണ് ഇയാള്‍ സെക്രട്ടറിയേറ്റിലും മന്ത്രിമാരുടെ ഓഫീസിലും പ്രവേശിക്കുന്നത്.

രേഖകള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ മുന്‍കൈയെടുത്ത് തമിഴ്‌നാട്ടില്‍ വിനോദയാത്രകള്‍ ഒരുക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് അന്വേഷണത്തില്‍ വ്യക്തമായി.അതേസമയം സംഭവത്തെ ഗൗരവമായാണ് കാണുതെ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും വിവരം ചോര്‍ത്താന്‍ കേരളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ സഹായം നല്‍കിയിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

We use cookies to give you the best possible experience. Learn more