മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും തമിഴ്‌നാട് പരിശോധന
Daily News
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും തമിഴ്‌നാട് പരിശോധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2014, 1:31 pm

[] ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച്  തമിഴ്‌നാട് വീണ്ടും ഡാമില്‍ പരിശോധന നടത്തി.

സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തുന്നത് സംബന്ധിച്ചാണ് തമിഴ്‌നാട് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രണ്ടാം തവണയും പരിശോധന നടത്തിയത്. ഷട്ടറുകള്‍ താഴത്തുന്നതിന്റെ മുന്നോടിയായാണ് പരിശോധന.

നിലവില്‍ 114 അടിയുള്ള ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ജലനിരപ്പ് ഉയര്‍ത്താന്‍ ഇന്നലെ തന്നെ നടപടി തുടങ്ങിയിരുന്നു.

ജലനിരപ്പ് ഉയര്‍ത്തണമെങ്കില്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ ആറ് അടി കൂടി താഴ്‌ത്തേണ്ടി വരും. ഇതാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധിച്ചത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗത്തിന് ശേഷം കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സുപ്രീംകോടതി വിധിക്കെതിരെ റിവ്യുഹര്‍ജി നല്‍കുന്ന കാര്യത്തില്‍ സര്‍വ്വകക്ഷിയോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ