ചെന്നൈ: തമിഴ് സീരിയല്‍ നടി പ്രിയങ്ക(32) യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ നടിയെ വലസരവക്കത്തിലെ വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ പ്രിയങ്കയുടെ മൃതദേഹം കണ്ടത്.
ടിവി സീരിയലുകളിലെയും ടിവി ഷോകളിലെയും താരമായ പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് കുടുംബകലഹമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read Also : “ഞങ്ങള്‍ എണ്ണത്തില്‍ കുറവാണെന്ന് കരുതുന്നുണ്ടോ?”; കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകുമെന്ന് സോണിയ ഗാന്ധി
മൂന്ന് വര്‍ഷം മുന്‍പായിരുന്നു അരുണ്‍ ബാലയും പ്രിയങ്കയുമായുളള വിവാഹം. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.
. ചില സിനിമകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. രമ്യാ കൃഷ്ണന് മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. വംസം പ്രിയങ്കയെ കുടുംബങ്ങളുടെ പ്രിയതാരമാക്കി മാറ്റി. സണ്‍ ടിവിയിലെ അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.