ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം നല്‍കാത്ത സര്‍ക്കാരില്‍ നിന്നും സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് കവിയുടെ കുടുംബം. തമിഴ് കവിയും എഴുത്തുകാരനുമായ ഇങ്ക്വിലാബ് എന്നപേരില്‍ അറിയപ്പെടുന്ന ഷാഹുല്‍ ഹമീദിന്റെ കുടുംബമാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചത്.
അധികാരത്തെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവരെ ക്രൂരമായി നിശബ്ദരാക്കുകയാണ് ഈ ഗവണ്‍മെന്റ് ചെയ്യുന്നത്. ഈ ഗവണ്‍മെന്റിന്റെ കയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചാല്‍ അത് അദ്ദേഹത്തേടും അദ്ദേഹത്തിന്റെ എഴുത്തുകളേയും ചെയ്യുന്ന വഞ്ചനയായിരിക്കും എന്ന് ഇങ്ക്വിലാബിന്റെ മകള്‍ ആമിന ബര്‍വിന്‍ പറഞ്ഞു.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടിയാണ് അദ്ദേഹം എല്ലായ്‌പ്പോഴും ശബ്ദിച്ചിട്ടുള്ളത്. അങ്ങനെയാണ് സമൂഹത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചതും, അവാര്‍ഡുകള്‍ പ്രതീക്ഷിച്ചായിരുന്നില്ല കൃതികള്‍ എഴുതിയത്. സര്‍ക്കാരുകള്‍ അദ്ദേഹത്തിന് സമ്മാനിച്ചിട്ടുള്ളത് വിചാരണകളും അറസ്റ്റുമായിരുന്നു. മകള്‍ പറഞ്ഞു.
1980ല്‍ തമിഴ്‌നാട്ടില്‍ പെരമ്പലൂര്‍ ജില്ലയിലെ കോലപ്പടി ഗ്രാമത്തിലെ നാലു ദളിത് കുട്ടികള്‍ പൊതു കിണറില്‍നിന്നും വെള്ളം കുടിച്ചതിന് കൊല്ലപ്പെട്ടു. സമൂഹത്തെ ഞെട്ടിച്ച ജാതീയ കൊലപാതകമായിരുന്നു അത്. പൊലീസ് കേസിലെ പ്രതികളെ മോചിപ്പിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതികരിച്ച് ഇങ്ക്വിലാബ് “മനുസങ്ക ഡാ” (ഞങ്ങളും മനുഷ്യരാണ്) എന്ന കവിത എഴുതി. ഇത് തമിഴ്‌നാട്ടില്‍ ദളിത് മുന്നേറ്റത്തിന്റെ ഗാനമായി ത്തീരുകയും ചെയ്തിരുന്നു.
968 ല്‍ 44 ദളിതര്‍ കൊല്ലപ്പെട്ട കീഴ വെന്‍മണി സംഭവത്തിലും തന്റെ രോഷം ഇങ്ക്വിലാബ് രേഖപ്പെടുത്തിയിരുന്നു. കവിതകള്‍ മാത്രമല്ല രാഷ്ട്രീയ പ്രാധാന്യമേറിയ ചെറു കഥകളും നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഡിസംബര്‍ 21 നാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇങ്ക്വിലാബിന്റെ കാണ്ഡല്‍ നാള്‍കള്‍ (ജ്വലിക്കുന്ന നാളുകള്‍) എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചിരുന്നത്.