ചെന്നൈ: തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 75 പേര്‍ക്കാണ് ഇന്ന് പുതുതായ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 309 ആയി.
കഴിഞ്ഞ ദിവസം 110 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരായിരുന്നു. നേരത്തെ നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ജമാഅത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത ആളുകളോട് വൈറസ് പരിശോധനയ്ക്കായി സ്വമേധയാ മുന്നോട്ട് വരാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ആരോഗ്യ സെക്രട്ടറി ബീല രാജേഷും ആവശ്യപ്പെട്ടിരുന്നു.
സമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും 500ലധികം പേര്‍ പങ്കെടുത്തതായി പറയപ്പെടുന്നുണ്ട്. രാജ്യത്ത് 1965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1764 പേര്‍ ചികിത്സയിലുണ്ട്. 151 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഫലപ്രദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. രാജ്യത്ത് വരാനിരിക്കുന്ന ദിനങ്ങള്‍ കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
അതേസമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ലോക്ഡൗണ്‍ നീട്ടുമോയെന്ന ചോദ്യത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി.
പി.പി.ഇ കിറ്റുകളും എന്‍ 95 മാസ്‌ക്കുകളും വേണ്ടത്ര ലഭ്യമാക്കുന്നുണ്ടെന്നും ആവശ്യാനുസരണം ഇനിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററും ഐ.സി.യു ബെഡുകളും ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
DoolNews Video