Advertisement
COVID-19
ആശങ്കയോടെ തമിഴ്‌നാട്; കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 106 പേര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 12, 12:48 pm
Sunday, 12th April 2020, 6:18 pm

ചെന്നൈ: ആശങ്കയുണര്‍ത്തി തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് പുതുതായി 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ആകെ രോഗികളുടെ എണ്ണം 1075 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച 90 പേരും ഒരു ഉറവിടത്തില്‍ നിന്നാണെന്ന് തമിഴ്‌നാട് ഹെല്‍ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികളില്‍ 971 കേസും ഒരേ ഉറവിടത്തില്‍ നിന്നാണ് എന്നും ബീല രാജേഷ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഇതുവരെ 11 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പരിശോധനക്ക് രാജ്യത്ത് നിലവില്‍ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സജ്ജമാണ്. ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ടെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.

കൊവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് 19 ബാധിത പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കും. ഈ മേഖല പൂര്‍ണ്ണമായും അടച്ചിടും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video