അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്‌നാട്
national news
അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്‌നാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 12:00 pm

ചെന്നൈ: അദാനിയുടെ സ്മാർട്ട് മീറ്റർ വാങ്ങില്ലെന്ന് തമിഴ്‌നാട്. 82 ലക്ഷം സ്മാർട്ട് മീറ്ററുകൾ വാങ്ങാനുള്ള ടെൻഡറുകൾ ക്യാൻസൽ ചെയ്തതായി റിപ്പോർട്ട്. തമിഴ്‌നാട്ടിൽ നിലവിലുള്ള ഡിജിറ്റൽ മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററിലേക്ക് മാറ്റാനുള്ള ടെൻഡർ നടപടികൾ 2023 ഓഗസ്റ്റിലാണ് തുടങ്ങിയത്. നാല് പാക്കേജുകളിലായി ഈ ടെൻഡർ നടപ്പാക്കും എന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ട്.

ആദ്യഘട്ടത്തിൽ എട്ട് ജില്ലകളിലെ 82 ലക്ഷം മീറ്ററുകൾ മാറ്റും എന്നായിരുന്നു തീരുമാനം. അതനുസരിച്ച് ടെൻഡർ വിളിക്കുകയും വിവിധ കമ്പനികൾ ടെൻഡർ വിളിക്കുകയും ചെയ്തിരുന്നു. അദാനി ഗ്രൂപ്പ് ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ പിടിച്ചിരുന്നത്.

അദാനിക്ക് ഈ കരാർ നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയിൽ അദാനി ഗ്രൂപ്പ് നിയമക്കുരുക്കിൽ പെട്ടത്. അത് വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ഈ ഒരു തീരുമാനത്തിലേക്കെത്തുകയായിരുന്നു.

മാധ്യമവൃത്തങ്ങൾ പറയുന്ന പ്രധാന കാരണമായി പറയുന്നത് മറ്റ് സംസ്ഥാനങ്ങളിലേക്കാൾ ഉയർന്ന തുകയാണ് അദാനി ഗ്രൂപ്പ് തമിഴ്‍നാട്ടിൽ ഈടാക്കുന്നത് എന്നതാണ്. ഇത് കുറയ്ക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ഫലപ്രദമായില്ല. തുടർന്ന് സർക്കാർ ഈ തീരുമാനത്തിലേക്കെത്തുകയായിരുന്നു. മറ്റ് മൂന്ന് പാക്കേജുകൾ ഭരണപരണമായ കാരണങ്ങൾ മൂലം ഉപേക്ഷിക്കുകയാണെന്നും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

updating…

 

Content Highlight: Tamil Nadu will not buy Adani’s smart meter