| Wednesday, 25th January 2017, 7:19 pm

മാര്‍ച്ച് 1 മുതല്‍ തമിഴ്‌നാട്ടില്‍ പെപ്‌സിയും കോളയും ബഹുരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളവും വില്‍ക്കില്ലെന്ന് വ്യാപാരികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫെബ്രുവരി മാസം ഈ ഉത്പന്നങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും പെപ്‌സിയും കോളയുമടക്കം ആരോഗ്യത്തിന് ഹാനികരമാണെന്നുംവ്യാപാരികള്‍ പറയുന്നു.


ചെന്നൈ:  മാര്‍ച്ച് 1 മുതല്‍ തമിഴ്‌നാട്ടില്‍ പെപ്‌സി, കൊക്കൊ കോള ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് തമിഴ്‌നാട്ടിലെ വ്യാപാരി സംഘടനകള്‍. തമിഴ്‌നാട് വാനിഗര്‍ സംഘം, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മെമ്പര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഫെബ്രുവരി മാസം ഈ ഉത്പന്നങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും പെപ്‌സിയും കോളയുമടക്കം ആരോഗ്യത്തിന് ഹാനികരമാണെന്നും വ്യാപരികള്‍ പറയുന്നു.

കുട്ടികളടക്കമുള്ളവര്‍ക്ക് സോഫ്റ്റ് ഡ്രിങ്കുകള്‍ ഹാനികമാണെന്ന് ഇതിലൊരു കമ്പനി തന്നെ സ്വയം വ്യക്തമാക്കിയിരുന്നതായും വ്യാപാരികള്‍ പറയുന്നു.

15.87 ലക്ഷം മെമ്പര്‍മാരാണ് ഈ സംഘടനകള്‍ക്കുള്ളത്. നേരത്തെ ജെല്ലിക്കെട്ട് പ്രക്ഷോഭ വേളയിലും ബഹുരാഷ്ട്ര കുത്തകകളെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഉല്‍പന്നങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞയും പ്രക്ഷോഭത്തിനിടെ എടുത്തിരുന്നു. സംസ്ഥാനത്തെ ഭൂഗര്‍ഭജലം ഇത്തരം കമ്പനികള്‍ ഊറ്റിയെടുക്കുകയാണെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


Read more: പരാതിയും പരിഭവവുമില്ല, അര്‍ഹമായത് അര്‍ഹമായ സമയത്തു തന്നെ തേടിയെത്തും; പത്മശ്രീയുടെ നിറവില്‍ ഗുരു ചേമഞ്ചേരി സംസാരിക്കുന്നു


We use cookies to give you the best possible experience. Learn more