| Saturday, 20th March 2021, 9:53 pm

തമിഴ്‌നാട്ടില്‍ ബി.ജെ.പി നോട്ടയ്ക്കും താഴേ പോകും; ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്നും എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പി നോട്ടയ്ക്ക് താഴെ പോകുമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. എഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു സ്റ്റാലിന്റെ പ്രതികരണം.

തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്ന ബി.ജെ.പി മോഹം നടക്കാന്‍ പോകുന്നില്ലെന്നും നോട്ടയ്ക്കും താഴെ വോട്ട് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുമെന്നും ഡി.എം.കെ വ്യക്തമാക്കി.

പത്ത് വര്‍ഷത്തെ അണ്ണാഡി.എം.കെ ഭരണവും പാര്‍ട്ടിയുടെ തകര്‍ച്ചയും ഒരുമിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാടി സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനം നാളുകളായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെയല്ലാം ഒറ്റക്കെട്ടായി നിര്‍ത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി ആകാന്‍ സാധിക്കാത്തതില്‍ സ്റ്റാലിന്‍ വളരെ നിരാശനാണെന്ന് മുഖ്യമന്ത്രി എടപ്പടി പളനിസാമി പറഞ്ഞു.

ജയലളിതേയുടെ മരണശേഷം പാര്‍ട്ടി തകരുമെന്നും സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നും സ്റ്റാലിന്‍ കരുതിയിരുന്നെന്നും അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രിയാകാമെന്നായിരുന്നു സ്റ്റാലിന്റെ സ്വപ്നമെന്നും തന്നെപ്പോലെ ഉള്ള ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ലെന്നും പളനിസാമി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Tamil Nadu, the BJP will go below the NOTA; MK Stalin says Jayalalithaa’s death will be re-investigated

We use cookies to give you the best possible experience. Learn more