| Friday, 26th June 2020, 7:17 pm

തമിഴ്‌നാട്ടില്‍ ഇന്നും 3500 ന് മുകളില്‍ രോഗികള്‍; 46 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു; സ്ഥിതി ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിതി അതീവ ഗുരുതരം. തുടര്‍ച്ചയായ രണ്ടാം ദിവസവും 3500ന് മുകളിലാണ് കൊവിഡ് രോഗികള്‍. 3645 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74622 അയി. നിലവില്‍ 32305 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1956 പേരും ചെന്നൈയില്‍ നിന്നാണ്.

46 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 957 ആയി. അതേസമയം ഇന്ന് 1358 ആളുകള്‍ രോഗമുക്തി നേടി.

ഇന്ന് മാത്രം 33675 സാമ്പിളുകളാണ് ഇന്ന് ടെസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് രോഗം ബാധിച്ചവരില്‍ 46046 പേര്‍ പുരുക്ഷന്മാരാണ്. 28556 പേര്‍ സ്ത്രീകളാണ് 20 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more