| Tuesday, 28th May 2019, 8:16 pm

കോളിവുഡ് താരങ്ങളെ തരം തിരിച്ച് തിയേറ്റര്‍ ഉടമകള്‍; ആദ്യ വിഭാഗത്തില്‍ രജനിയും അജിത്തും വിജയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കോളിവുഡിലെ താരങ്ങളെ തരം തിരിക്കാന്‍ തമിഴ്‌നാട് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. ടയര്‍ 1, 2, 3 എന്നിങ്ങനെയാണ് താരങ്ങളെ തരം തിരിച്ചിരിക്കുന്നത്. തിയേറ്ററില്‍ നിന്നുള്ള ലാഭ വിഹിതമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാണ് ഇത്തരത്തില്‍ തരംതിരിക്കുന്നത്.

തമിഴ്‌നാട്ടിലെ തിയേറ്റര്‍ ഉടമകളും മള്‍ട്ടിപ്ലക്‌സ് ഉടമകളുമാണ് തീരുമാനം എടുത്തത്. ഇത്തരത്തില്‍ തയ്യാറാക്കിയ ലിസ്റ്റ് ചോര്‍ന്നിരുന്നു. ആദ്യ വിഭാഗത്തില്‍ രജനീകാന്ത്, അജിത്, വിജയ് എന്നിവര്‍ മാത്രമാണുള്ളത്.

രണ്ടാം വിഭാഗത്തില്‍ സൂര്യ, ധനുഷ്, ജയം രവി, ശിവകാര്‍ത്തികേയന്‍, ചിമ്പു, വിജയ് സേതുപതി എന്നിവരാണ് ഉള്ളത്. കമല്‍ഹാസന്‍ അടക്കമുള്ള താരങ്ങള്‍ മൂന്നാം വിഭാഗത്തിലാണ് ഉള്ളത്.

ഓരോ നിരയിലുമുള്ള താരങ്ങളുടെ സിനിമയ്ക്ക് വ്യത്യസ്ഥ രീതിയില്‍ ഷെയര്‍ നല്‍കാനാണ് തീരുമാനം. ഒന്നാം വിഭാഗത്തിലെ താരങ്ങള്‍ക്ക് ആദ്യ ആഴ്ചയിലെ കളക്ഷനില്‍ നിന്ന് എ തീയേറ്ററുകളില്‍ നിന്ന് 60 ശതമാനം ലാഭവിഹിതവും ബിയും സിയും സെന്ററുകളില്‍ നിന്ന് 65 ശതമാനവും ലാഭവിഹിതം നല്‍കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ടയര്‍ 2 ന് എ ക്ലാസ് തിയേറ്ററില്‍ നിന്ന് 55 ശതമാവും ബി,സി ക്ലാസ് തിയേറ്ററില്‍ നിന്ന് 60 ശതമാനവും ആക്കുമെന്നാണ് റിപ്പോര്‍ട്ട്

We use cookies to give you the best possible experience. Learn more