| Thursday, 6th February 2020, 2:30 pm

ആദിവാസി കുട്ടികളെക്കൊണ്ട് ചെരുപ്പഴിപ്പിച്ച് തമിഴ്‌നാട് മന്ത്രി; ജാതിവിവേചനത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ആദിവാസി കുട്ടികളെക്കൊണ്ട് ചെരുപ്പഴിച്ച തമിഴ്‌നാട് മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. എ.ഐ.എ.ഡി.എം.കെ നേതാവും വനം വകുപ്പ് മന്ത്രിയുമായ ദിണ്ടിഗല്‍ സി. ശ്രീനിവാസനാണ് ആദിവാസി ഗോത്രത്തില്‍പ്പെട്ട ആണ്‍കുട്ടികളെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത്.

മുതുമലൈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴാണ് മന്ത്രി ചെരുപ്പുകള്‍ അഴിപ്പിച്ചത്. ആനകളുടെ പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി.

മന്ത്രി ആണ്‍കുട്ടികളെ വിളിച്ചു വരുത്തി ചെരുപ്പ് അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് ചിത്രങ്ങളെടുക്കുന്നത് നിര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിക്കൊപ്പമുണ്ടായിരുന്ന അംഗങ്ങളിലൊരാള്‍ ആണ്‍കുട്ടികളിലൊരാളോട് ചെരുപ്പ് എടുത്ത് ക്ഷേത്രത്തിന്റെ മുമ്പില്‍ കൊണ്ടു വെക്കാന്‍ പറയുകയും ചെയതു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമൂഹ്യമാധ്യമങ്ങളില്‍ മന്ത്രിയുടെ ജാതീയ വേര്‍തിരിവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more