ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് വി.കെ ശശികല. അണ്ണാ ഡി.എം.കെയുടെ അധികാരത്തിലേക്ക് തിരിച്ചെത്താന്‍ നിയമവഴി തേടാനുള്ള നടപടകള്‍ ശശികല തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ ശശികല കോടതിയെ സമീപിക്കും. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാണ് ശശികല പറയുന്നത്.
ശശികലയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഒരുതരത്തിലും കൊണ്ടുവരാതിരിക്കാനുള്ള ശ്രമത്തിലാണ് പളനിസാമി. ശശികല ജയിലില്‍ നിന്ന് പുറത്തുവന്നാലും താന്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി തുടരുമെന്ന് പളനിസ്വാമി പറഞ്ഞിരുന്നു.
ജയലളിതയുടെ അടുത്ത അനുയായിയായ ശശികല അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു. ജനുവരിയിലാണ് ജയില്‍ മോചിതയായത്.2017 ലാണ് ശശികല ജയിലിലാകുന്നത്.
ജയില്‍ വാസത്തിന് ശേഷം ജയില്‍ മോചിതയായി തമിഴ്നാട്ടിലേക്ക് തിരിച്ച വി.കെ ശശികലയുടെ വാഹനവ്യൂഹത്തെ തമിഴ്നാട് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയുടെയും അനുയായികളുടെയും വാഹനവ്യൂഹമാണ് പൊലീസ് തടഞ്ഞത്.
അണ്ണാ ഡി.എം.കെയുടെ കൊടി വെച്ച കാറിലായിരുന്നു ശശികല യാത്രചെയ്തിരുന്നത്. എന്നാല്‍ അതിര്‍ത്തിയില്‍ തടഞ്ഞ എ.ഐ.ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി എടുത്ത് മാറ്റുകയും ചെയ്തിരുന്നു.
ശശികലയുടെ തിരിച്ചുവരവ് അണ്ണാ ഡി.എം.കെയില്‍ തന്നെ ചേരി തിരിവ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരൂകൂട്ടം നേതാക്കള്‍ ശശികലയ്ക്ക് പരസ്യ പിന്തുണ പാര്‍ട്ടിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക