തൊടുപുഴ: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി തമിഴ്‌നാട്. നിലവില്‍ ഉയര്‍ത്തിയ എട്ട് ഷട്ടറുകള്‍ക്കൊപ്പം പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടെ തുറക്കുകയായിരുന്നു.
ജലനിരപ്പ് 142 അടി എത്തിയതോടെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും മുന്നറിയിപ്പില്ലാതെ ഡാം തുറന്നതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെയോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ വീണ്ടും മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights:Tamil Nadu opens Mullaperiyar Dam without warning; Many homes were flooded