| Tuesday, 18th April 2017, 7:34 am

ചിന്നമ്മയെ തഴഞ്ഞ് പനീര്‍ശെല്‍വത്തെ സ്വീകരിക്കാന്‍ ഒരുങ്ങി എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചിന്നമ്മയെ പുറത്താക്കി എ.ഐ.എ.ഡി.എം.കെയില്‍ ഐക്യത്തിന് വേണ്ടി പനീര്‍ശെല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പക്ഷവും കൈകോര്‍ക്കുന്നു.

ഒ. പനീര്‍ശെല്‍വം തിരികെ വന്നാല്‍ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. മന്ത്രി ഡി. ജയകുമാര്‍. ശശികല പാര്‍ട്ടി നേതൃസ്ഥാനം രാജിവെയ്ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇരുവിഭാഗത്തിലുമായുള്ള 123 എം.എല്‍.എമാരും ഒന്നിച്ചുചേരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്നുള്ള യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശികലയുടെ മരുമകനും ശശികല പക്ഷത്തിന്റെ ആര്‍.കെ. നഗറിലെ സ്ഥാനാര്‍ഥിയുമായ ടി.ടി.വി. ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാര്‍ അടിയന്തരയോഗം ചേര്‍ന്നതും.


Also Read: ഇത് സൂപ്പര്‍മാന്‍ സാംസണ്‍; എതിര്‍ ടീമിനെപ്പോലും അമ്പരപ്പിച്ച് സഞ്ജുവിന്റെ അവിശ്വസനീയ ഫീല്‍ഡിംഗ്,വീഡിയോ


നേരത്തെ ശശികലയും ദിനകരനും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് പുറത്തു പോകണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തതാണ് ശശികലയ്‌ക്കൊപ്പം ഉറച്ചുനിന്ന പല നേതാക്കളെയും ഇപ്പോള്‍ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more