കോയമ്പത്തൂര്‍: നിരീശ്വരവാദത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ യുവാവ് കൊല്ലപ്പെട്ടു. എച്ച് ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നാലുപേര്‍ ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്‍സാത് എന്നയാള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കീഴടങ്ങിയിട്ടുണ്ട്.
ദ്രാവിഡര്‍ വിഡുതലൈ കഴകം അംഗമായ ഫാറൂഖ് നിരീശ്വരവാദിയായിരുന്നു. യുക്തിചിന്തകള്‍ പ്രചരിപ്പിക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഫാറൂഖ് തുടങ്ങിയിരുന്നു. ഇതിലെ ചില സന്ദേശങ്ങള്‍ ഫേസ്ബുക്ക് പേജുവഴി ഷെയര്‍ ചെയ്യാറുണ്ടായിരുന്നു.
“ഫാറൂഖിന്റെ മുസ്‌ലിം വിമര്‍ശനം ചിലരെ രോഷാകുലരാക്കിയെന്നും അതായിരിക്കാം കൊലപാതകത്തിലേക്കു നയിച്ചതെന്നും കോയമ്പത്തൂര്‍ ഡി.സി.പി എസ് ശരവണന്‍ പറഞ്ഞു.