ചെന്നൈ: കലാപത്തിലൂടെ മാത്രമേ തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് അടിത്തറ ഉണ്ടാക്കാൻ സാധിക്കുള്ളൂ എന്ന് പ്രസ്താവന നടത്തിയ ഹിന്ദു മക്കൾ കക്ഷി നേതാവ് ഉദയ്യാർ അറസ്റ്റിൽ.
തിരുനെൽവേലി ബി.ജെ.പി അധ്യക്ഷൻ തമിഴ്‌ചെൽവനുമായി ഉദയ്യാർ നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കലാപം ഉണ്ടാക്കിയാൽ മാത്രമേ ബി.ജെ.പിക്ക് ഇവിടെ കാല് കുത്താൻ സാധിക്കുള്ളൂ എന്നാണ് ഉദയ്യാർ പറഞ്ഞത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഈ സംഭാഷണം നടന്നത്. ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി റോബർട്ട് ബ്രൂസിനോട് ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ട വിഷയമാണ് ഇരുവരും സംസാരിച്ചത്.
സംഭാഷണം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഉദയാർ അറസ്റ്റിലായത്. ജൂൺ 25 വരെ ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് തമിഴ്‌നാട്ടിൽ ബി.ജെ.പി നേരിട്ടത്. 40 ലോക്‌സഭാ മണ്ഡലങ്ങിൽ 22ലും ഡി.എം.കെയാണ് വിജയിച്ചത്. കോൺഗ്രസ് ഒമ്പത് സീറ്റുകളും നേടി.
Content Highlight: Tamil Nadu man arrested for ‘BJP needs to stage riots for support’ remark