ചെന്നൈ: തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. 27 ജില്ലകളിലെ 315 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് അനുകൂലമാണ്.
രാമനാഥപുരം ജില്ലയിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇവിടെ വോട്ടെണ്ണല്‍ ആരംഭിച്ച സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെ മുന്നിട്ടു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ചെയ്യാര്‍ പഞ്ചായത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മന്ത്രി അനുവാദമില്ലാതെ പ്രവേശിച്ചെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരുന്നൂറോളം പ്രവര്‍ത്തകര്‍ അവിടെ പ്രതിഷേധിക്കുകയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പലയിടങ്ങളിലും വോട്ടെണ്ണല്‍ വൈകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ തകരാറും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കങ്ങളുമാണ് ഇവിടെ വോട്ടെണ്ണല്‍ വൈകിപ്പിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഡിസംബര്‍ 27, 30 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തില്‍ 76.19 ശതമാനവും രണ്ടാം ഘട്ടത്തില്‍ 77.73 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.