| Tuesday, 13th June 2017, 10:29 am

കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരെ പശുസംരക്ഷകര്‍ അക്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്‌സല്‍മെര്‍: കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന നാല് പേരെ പശുസംരക്ഷകര്‍ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥരും വാഹനത്തിന്റെ ഡ്രൈവര്‍മാരുമാണ് ആക്രമിക്കപ്പെട്ടത്.

ജയ്‌സല്‍മെറില്‍ നിന്ന് ശിവഗംഗയിലേക്ക് ബ്രീഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കന്നുകാലികളെ കൊണ്ടുപോകുന്നവരാണ് ആക്രമിക്കപ്പെട്ടത്. ബര്‍മര്‍ നഗരത്തില്‍ വെച്ചാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.


Also Read: ‘തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ഭയപ്പെടുത്തി അടുക്കളയിലേക്ക് തിരിച്ചയക്കാനാണ് നിങ്ങളുടെ മോഹമെങ്കില്‍ അത് നടക്കില്ല’; ‘അടിവസ്ത്രം ഇട്ട് വാര്‍ത്ത വായിക്കാന്‍’ പറഞ്ഞ മതപുരോഹിതന്റെ വായടപ്പിച്ച് അവതാരകയുടെ മറുപടി


200-ഓളം ഗോസംരക്ഷകരാണ് ഇവരെ ആക്രമിച്ചത്. പൊലീസെത്തിയാണ് അക്രമികളില്‍ നിന്ന് ഉദ്യോഗസ്ഥരേയും ഡ്രൈവര്‍മാരേയും രക്ഷിച്ചത്. പശുക്കളെ കശാപ്പിനായി കൊണ്ടുപോകുകയാണ് എന്ന് സംശയിച്ചാണ് പശുസംരക്ഷകര്‍ അക്രമം നടത്തിയത്.

രാജസ്ഥാനിലെ തന്നെ അല്‍വാറില്‍ പെഹ്‌ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ഗോസംരക്ഷകര്‍ അടിച്ച് കൊന്നതിന് രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ആക്രമണത്തിന്റെ വാര്‍ത്ത വരുന്നത്. ഹരിയാനയിലെ മേവതിലെ തന്റെ ഡയറിയിലേക്ക് പശുക്കളെ കൊണ്ടുപോകുകയായിരുന്നു പെഹ്‌ലു ഖാന്‍.


Don”t Miss: ‘എം.എല്‍.എമാരെ കൂടെനിര്‍ത്താനായി ശശികല സ്വര്‍ണ്ണവും പണവും നല്‍കി’; തമിഴ്‌നാട്ടിലെ എം.എല്‍.എമാര്‍ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങി


പൊലീസ് സ്റ്റേഷനില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെ വെച്ചാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. രാത്രി 11:30-ഓടെയാണ് ഇവര്‍ അക്രമിക്കപ്പെട്ടത്. ഇവര്‍ പോകുകയായിരുന്ന ട്രക്കില്‍ സര്‍ക്കാര്‍ വാഹനമാണ് (On Government Duty) എന്ന ബോര്‍ഡ് ഉണ്ടായിരുന്നു. 50-ലേറെ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോ:

We use cookies to give you the best possible experience. Learn more