| Monday, 13th June 2022, 8:10 am

സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ല: തമിഴ്‌നാട് ഗവര്‍ണറുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി നടത്തിയ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം.
സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ലെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ ഡി.എം.കെയും സഖ്യകക്ഷികളും രംഗത്തെത്തി.

ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഡി.എം.കെ നേതാവ് ടി.ആര്‍. ബാലു പറഞ്ഞു.

ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങിലാണ് സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില്‍ തെറ്റില്ല എന്ന വിവാദ പ്രസ്താവന ഗവര്‍ണര്‍ നടത്തിയത്.

ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ പ്രസംഗത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Tamil Nadu Governor RN  Ravi’sProtests are strong against speech,The DMK and its allies have come out against the governor’s statement that it is not wrong to follow the path of violence to uphold Sanatana Dharma

We use cookies to give you the best possible experience. Learn more