| Monday, 7th August 2023, 4:52 pm

'ഇത് രാമരാജ്യം, ആംഗീകരിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണം' ; വിദ്വേഷ ശബ്ദ സന്ദേശത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവന നടത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പകിസ്ഥാനിലേക്ക് പോകണമെന്ന ശബ്ദ സന്ദേശമയച്ച ചെന്നൈയിലെ ഇന്‍സ്‌പെക്ടര്‍ പി. രാജേന്ദ്രനെതിരെയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നടപടിയുണ്ടായത്.

തമിഴ്‌നാട്ടിലെ പുളിയതോപ്പിലെ ട്രാഫിക് ഇന്‍സ്‌പെക്ടറാണ് രാജേന്ദ്രന്‍. സുഹൃത്തുക്കള്‍ അടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പിലാണ് ഇയാള്‍ വിദ്വേഷ കമന്റ് പ്രചരിപ്പിച്ചത്. ഗ്രൂപ്പില്‍ വന്ന കമന്റിന് മറുപടിയായി ‘ഇത് രാമരാജ്യമാണൈന്നും, അത് അംഗീകരിക്കാന്‍ കഴിയാത്ത മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും രാജ്യംവിട്ട് പാകിസ്ഥാനിലേക്ക് പോകണം,’ എന്നായിരുന്നു ഇദ്ദേഹം അയച്ച  ശബ്ദസന്ദേശം.

ഇത് സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് നിര്‍ദേശമുണ്ടായത്. തുടര്‍ന്ന് ജോയിന്‍ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സസ്‌പെന്റ് ചെയ്യണമെന്നുള്ള നിര്‍ദേശം വന്നിരിക്കുന്നത്.

Content Highlight:  Tamil Nadu government has suspended the policeman who made hate speech on social media

We use cookies to give you the best possible experience. Learn more