'ദാരിദ്ര്യം കാരണം എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി': ചത്ത എലിയെ വായില്‍വെച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ പ്രതിഷേധം
Daily News
'ദാരിദ്ര്യം കാരണം എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി': ചത്ത എലിയെ വായില്‍വെച്ചുകൊണ്ട് തമിഴ്‌നാട്ടില്‍ കര്‍ഷകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st December 2016, 12:04 pm

farmer


ദാരിദ്ര്യം കാരണം ഞങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി എന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പറയുന്നു.


തൃച്ചി: തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം. ചത്ത എലിയെ വായില്‍വെച്ചുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.

തൃച്ചി കലക്ട്രേറ്റ് ക്യാമ്പസില്‍ വെളളിയാഴ്ചയായിരുന്നു പ്രതിഷേധം. ദാരിദ്ര്യം കാരണം ഞങ്ങള്‍ എലിയെ തിന്നാന്‍ നിര്‍ബന്ധിതരായി എന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ പറയുന്നു.


Don”t Miss:രാജ്യത്തെ സ്‌നേഹിക്കാം; എന്നാല്‍ ദയവുചെയ്ത് അന്ധമായ ദേശഭക്തി പാടില്ലെന്ന് രാഷ്ട്രപതി


ദേശീയ തെന്നിദിയ നദികള്‍ ഇനൈപ്പു സംഘത്തിനു കീഴിലുള്ള കര്‍ഷകരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. വരള്‍ച്ച കൃഷിയെ വലിയ തോതില്‍ ബാധിച്ചുവെന്നും ഇത് തങ്ങളെ ദാരിദ്ര്യത്തിലാക്കിയെന്നും കര്‍ഷകര്‍ പറയുന്നു.

മഴകുറഞ്ഞതും കാവേരിയില്‍ നിന്നും ജലം വിതരണം ചെയ്യാന്‍ കഴിയാത്തതും കാരണം സംസ്ഥാനം മുഴുവന്‍ കൊടും വരള്‍ച്ചയുടെ പിടിയിലാണെന്ന് ഇവര്‍ പറയുന്നു. വിളവ് നശിച്ചതുകാരണം ചില കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ദേശീയ തെന്നിദിയ നദികള്‍ ഇനൈപ്പു സംഘം പ്രസിഡന്റ് പി. അയ്യക്കണ്ണിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കര്‍ഷകരുടെ ദുരവസ്ഥയില്‍ യാതൊരു നടപടിയെടുമെടുക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തോടുള്ള നിരാശകകൊണ്ടാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും അവര്‍ പറഞ്ഞു.