ന്യൂദല്‍ഹി: ചത്ത പാമ്പിനെ കടിച്ച് പിടിച്ചുള്ള വ്യത്യസ്തമായ പ്രതിഷേധവുമായി തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍. കടുത്ത വരള്‍ച്ചയും വിളനാശവും കാരണം തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന് അവസാനമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷകരുടെ പ്രതിഷേധം.
കേന്ദ്രസര്‍ക്കാര്‍ വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. 80 ഓളം കര്‍ഷകരാണ് സമരമുഖത്തുള്ളത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി പിടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞദിവസത്തെ ഇവരുടെ പ്രതിഷേധം.
ഈ രീതിയില്‍ പ്രതിഷേധിച്ചിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്നാണ് ചത്ത പാമ്പിനെ കടിച്ച് പിടിച്ച് പ്രതിഷേധിക്കാന്‍ ഇവര്‍ തീരുമാനിച്ചത്. വിള നശിച്ചപ്പോള്‍ എലികളും പാമ്പുകളും മാത്രമേ തങ്ങളുടെ വയലുകളില്‍ അവശേഷിക്കുന്നുള്ളൂവെന്ന് മോദിസര്‍ക്കാറിനെ കാണിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് എന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള കര്‍ഷകനായ പ്രേംകുമാര്‍ “ദി ന്യൂസ് മിനുറ്റി”നോട് പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരു കര്‍ഷകനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാന്‍ കര്‍ഷകര്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ഇതിനകം മൂന്ന് തവണ കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയേയും കണ്ടു. എന്നാല്‍ കര്‍ഷകരുടെ ആവശ്യത്തില്‍ അനുകൂല നിലപാട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല.
വീഡിയോ: