| Friday, 19th March 2021, 3:43 pm

ഇഴയാന്‍ ഞാനെന്താ പല്ലിയോ പാമ്പോ ആണോ! ഇഴഞ്ഞ് കാലുപിടിച്ചാണ് മുഖ്യമന്ത്രിയായതെന്ന സ്റ്റാലിന്റെ ആരോപണത്തിന് മറുപടി നല്‍കി പളനിസാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെയുടെ ആരോപണങ്ങളോട് പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി.മുഖ്യമന്ത്രിയാകുന്നതിന് ശശികലയുടെ കാലില്‍ വീഴാന്‍ വേണ്ടി പളനിസാമിക്ക് മേശക്കടിയില്‍ ഇഴയേണ്ടിവന്നു എന്ന ഡി.എം.കെയുടെ പരിഹാസത്തിന് മറുപടിയാണ് പളനിസാമി നല്‍കിയത്.

‘ഇഴയാന്‍ ഞാന്‍ പല്ലിയോ പാമ്പോ ആണോ? എനിക്ക് കാലുകളില്ലേ? പ്രതിപക്ഷ നേതാവായ നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിയെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ലേ?’ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനെ പരാമര്‍ശിച്ച് പളനിസാമി പറഞ്ഞു.

മുഖ്യമന്ത്രി ആകാന്‍ സാധിക്കാത്തതില്‍ സ്റ്റാലിന്‍ വളരെ നിരാശനാണെന്നും പളനിസാമി പറഞ്ഞു.ജയലളിതേയുടെ മരണശേഷം പാര്‍ട്ടി തകരുമെന്നും സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നും സ്റ്റാലിന്‍ കരുതിയിരുന്നെന്നും അങ്ങനെ സംഭവിച്ചാല്‍ മുഖ്യമന്ത്രിയാകാമെന്നായിരുന്നു സ്റ്റാലിന്റെ സ്വപ്‌നമെന്നും തന്നെപ്പോലെ ഉള്ള ഒരു കര്‍ഷകന്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ലെന്നും പളനിസാമി പറഞ്ഞു.

2016 ല്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Am I a lizard or snake: Tamil Nadu CM Palaniswami hits back at DMK’s ‘crawled and fell at Sasikala’s feet’ remark

We use cookies to give you the best possible experience. Learn more