ചെന്നൈ: സംസ്ഥാനത്തെ ക്ഷേമ, വികസന പദ്ധതികളുടെ അവലോകനത്തിനായി ‘സി.എം ഓണ്‍ ഫീല്‍ഡ് വിസിറ്റ് (CM on Field Visit)’ പരിപാടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ജനങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ നടത്തിപ്പും വിശദാംശങ്ങളും പരിശോധിക്കുന്നതിനും വികസന പദ്ധതികള്‍ അവലോകനം ചെയ്യാനുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ഫെബ്രുവരി മുതലാണ് സി.എം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടി ആരംഭിക്കുകയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
കുടിവെള്ളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന വികസനം, നൈപുണ്യ വികസനം, ഗ്രാമ-നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പരിപാടിയുടെ ആദ്യഘട്ടമെന്നോണം മുഖ്യമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമായിരിക്കും ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമാകുക.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ റാണിപ്പേട്ട്, വെല്ലൂര്‍, തിരുപ്പത്തൂര്‍, തിരുവണ്ണാമലൈ ജില്ലകള്‍ സി.എം ഓണ്‍ ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദര്‍ശിക്കും.
മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി രണ്ടിന് ചേരുന്ന നാല് ജില്ലാ കളക്ടര്‍മാരുടെയും യോഗത്തില്‍ ശേഖരിച്ച വിവരങ്ങളിന്മേല്‍ ചര്‍ച്ചകളും നടത്തും.
Content Highlight: Tamil Nadu CM MK Stalin to launch ‘CM on Field Visit’ programme in February