അണ്ണ നഗറിലെ വീട്ടിലും അദ്ദേഹത്തിന്റെ മകന്റെയും ബന്ധുക്കളുടെയും വീട്ടിലും പുലര്‍ച്ചെ 5.30 ഓടെ റെയ്ഡ് ആരംഭിച്ചു. മകന്‍ വിവേക് റാവുവിനെതിരായ നികുതി വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത് 30ലക്ഷം രൂപയുടെ 2000രൂപ നോട്ടുകള്‍. അഞ്ച് കിലോഗ്രാം സ്വര്‍ണം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
അണ്ണ നഗറിലെ വീട്ടിലും അദ്ദേഹത്തിന്റെ മകന്റെയും ബന്ധുക്കളുടെയും വീട്ടിലും പുലര്‍ച്ചെ 5.30 ഓടെ റെയ്ഡ് ആരംഭിച്ചു. മകന്‍ വിവേക് റാവുവിനെതിരായ നികുതി വെട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജെ. ശേഖര്‍ റെഡ്ഡിയുടെ വീട്ടില്‍ ഈമാസമാദ്യം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 100കിലോഗ്രാം സ്വര്‍ണവും 96 കോടിരൂപയുടെ അസാധുവാക്കിയ നോട്ടുകളും കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ചീഫ് സെക്രട്ടറിയുടെ മകനുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപണമുയര്‍ന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.
റെഡ്ഡിയെ ഇന്നാണ് അറസ്റ്റു ചെയ്തത്. റെഡ്ഡിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ റാവുവിന്റെ മകനെതിരെ ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
1985 ബാച്ചിലെ ഓഫീസറാണ് പി. രാമ റാവു. ഈ വര്‍ഷം ജൂണിലാണ് ചീഫ് സെക്രട്ടറിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തെ പോസ്റ്റു ചെയ്തിരുന്നു.
ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയുടെ തലപ്പത്ത് ജയലളിതയുടെ സഹായിയായിരുന്ന ശശികലയെ കൊണ്ടുവരുന്നതില്‍ റാവു വലിയ പങ്കുവഹിച്ചിരുന്നു.