തമിഴ്‌നാട്ടിലേക്കുള്ള ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്ക കൊണ്ടു പോയി; ജര്‍മ്മനിക്കും ഫ്രാന്‍സിനും പിന്നാലെ പരിഭവം ഉന്നയിച്ച് സംസ്ഥാനവും
COVID-19
തമിഴ്‌നാട്ടിലേക്കുള്ള ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്ക കൊണ്ടു പോയി; ജര്‍മ്മനിക്കും ഫ്രാന്‍സിനും പിന്നാലെ പരിഭവം ഉന്നയിച്ച് സംസ്ഥാനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th April 2020, 9:55 pm

കൊവിഡ് 19 രോഗം പരിശോധിക്കുന്നതിന് വേണ്ടിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തമിഴ്‌നാട്ടിലെത്താന്‍ ഇനിയും വൈകും. ഇന്ത്യയിലേക്ക് കയറ്റി അയക്കാനിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്ക കൊണ്ടുപോയതോടെയാണ് തമിഴ്‌നാട്ടില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം ഉണ്ടായത്.

കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ചൈനയില്‍ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ ആ കിറ്റുകള്‍ ഇന്ത്യയില്‍ ഇത് വരെ എത്തിയിട്ടില്ല. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ സംസ്ഥാനത്തിന് ലഭിക്കും. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം 50000 കിറ്റുകള്‍ അധികമായി വീണ്ടും ഓര്‍ഡര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രി വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ലക്ഷം കിറ്റുകള്‍ വീണ്ടും ആവശ്യപ്പെട്ടു. ഇത് വരെ നാല് ലക്ഷം കിറ്റുകള്‍ ആണ് ഓര്‍ഡര്‍ ചെയ്തതെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ. ഷണ്‍മുഖം ശനിയാഴ്ച പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യങ്ങളായ ജര്‍മ്മനിയും ഫ്രാന്‍സും നേരത്തെ അമേരിക്കയ്‌ക്കെതിരെ രംഗതെത്തിയിരുന്നു. തങ്ങള്‍ക്ക് അനുവദിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്ക തട്ടിക്കൊണ്ടു പോയതായാണ് ആരോപിച്ചത്.

തമിഴ്നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് പുതുതായി 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ രോഗികളുടെ എണ്ണം 1075 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച 90 പേരും ഒരു ഉറവിടത്തില്‍ നിന്നാണെന്ന് തമിഴ്നാട് ഹെല്‍ത് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികളില്‍ 971 കേസും ഒരേ ഉറവിടത്തില്‍ നിന്നാണ് എന്നും ബീല രാജേഷ് പറഞ്ഞു.

തമിഴ്നാട്ടില്‍ ഇതുവരെ 11 പേരാണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് ആറ് ദിവസം കൂടുമ്പോള്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാവുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ