മുഖസാദൃശ്യമില്ലാത്തതിനാല്‍ പഴയ പ്രതിമ മാറ്റി; 'പുതിയ ജയലളിത'യെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തു സ്ഥാപിച്ചു
national news
മുഖസാദൃശ്യമില്ലാത്തതിനാല്‍ പഴയ പ്രതിമ മാറ്റി; 'പുതിയ ജയലളിത'യെ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തു സ്ഥാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2018, 10:23 am

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പ്രതിമ എ.ഐ.ഡി.എം.കെ ആസ്ഥാനത്ത് പുനസ്ഥാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ചേര്‍ന്നാണ് അനാച്ഛാദനം നടത്തിയത്. നേരത്തെ സ്ഥാപിച്ച പ്രതിയമയ്ക്ക് ജയലളിതയുമായി സാമ്യം ഇല്ലാത്തതിനാല്‍ ഫെബ്രുവരിയില്‍ നീക്കം ചെയ്തിരുന്നു.

ALSO READ: ജീവന്‍ പണയം വെച്ച് ജോലി ചെയ്തിട്ടും അവഗണന; നിപ വാര്‍ഡില്‍ ജോലിചെയ്ത തൊഴിലാളികളെ പിരിച്ചുവിട്ടു

2016ല്‍ അന്തരിച്ച ജയലളിതയുടെ 75-ാംജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രതിമ സ്ഥാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പ്രതിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നതോടെ പ്രതിമക്ക് ജയലളിതയുടെ മുഖസാദൃശ്യമില്ലെന്ന വിമര്‍ശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Image result for jayalalitha statue

പ്രതിമ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എട്ട് സെന്ററുകള്‍ നിലനില്‍ക്കെ അയല്‍സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ ശില്‍പ്പിയെ നിര്‍മാണപ്രവര്‍ത്തനമേല്‍പ്പിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.