ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്. പുനസംഘടനയുടെ ഭാഗമായാണ് ഉദയനിധി മന്ത്രി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്.
ഉദയനിധി ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. യുവജന ക്ഷേമം, കായികം എന്നീ വകുപ്പുകള്‍ നല്‍കാനാണ് ധാരണയായത്. മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
ഉദയനിധിക്കായി പുതിയ ഓഫീസ് ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു.
ചെന്നൈ ചെപ്പോക്ക് എം.എല്‍.എയാണ് ഉദയനിധി. കരുണാനിധിയുടെ മണ്ഡലമായിരുന്നു ഇത്. കരുണാനിധിയുടെ മരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ഉദയനിധി നിയമസഭയിലേക്കെത്തിയിരുന്നത്.
ഡി.എം.കെ സര്‍ക്കാര്‍ ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ മന്ത്രിസഭാ പുനസംഘടന നടക്കുന്നത്. 2021 മെയ് മാസത്തിലാണ് എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 33 അംഗ മന്ത്രിസഭയായിരുന്നു ചുമതലയേറ്റെടുത്തത്. ഡി.എം.കെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭ.