| Friday, 12th February 2021, 5:40 pm

മുസ്‌ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം; ബി.ജെ.പി തമിഴ്‌നാട് പ്രവര്‍ത്തക സമിതി അംഗത്തെ ഗുണ്ടാ ആക്ട് ചുമത്തി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സംസ്ഥാന ബി.ജെ.പി പ്രവര്‍ത്തക സമിതി അംഗം ആര്‍. കല്യാണരാമനെ ഗുണ്ടാ ആക്ടില്‍ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ കളക്ടര്‍ കെ. രാജാമണിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

പൊതുജനങ്ങളുടെ ക്രമസമാധാനത്തിന് തടസം നില്‍ക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ജനുവരി 31 ന് കോയമ്പത്തൂരിന് സമീപമുള്ള മേട്ടുപാളയത്ത് നടന്ന പൊതുയോഗത്തില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ഇയാള്‍ വിദ്വേഷപരമായി സംസാരിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കല്യാണരാമനെതിരെ ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. നിലവില്‍ ഇയാളെ ജുഡീഷ്യല്‍ കസ്റ്റിയില്‍ വിട്ടിരിക്കുകയാണ്.

ബുധനാഴ്ച കല്യാണരാമന്റെ ജാമ്യം കോടതി തള്ളിയിരുന്നു. ഗോബിത്‌ചെട്ടിപാളയം സബ് ജയിലിലുള്ള ഇയാളെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Nadu BJP leader Kalyanaraman held under Goondas Act

We use cookies to give you the best possible experience. Learn more