കബനിയിലെ കേരളത്തിന്റെ ജലത്തിനായി തമിഴ്‌നാട്-കര്‍ണ്ണാടക തര്‍ക്കം
Daily News
കബനിയിലെ കേരളത്തിന്റെ ജലത്തിനായി തമിഴ്‌നാട്-കര്‍ണ്ണാടക തര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th May 2014, 12:43 pm

[] ന്യൂഡല്‍ഹി: വയനാട്ടില്‍ നിന്ന് ഉത്ഭവിക്കുന്ന കബനി നദിയിലെ കേരളം ഉപയോഗിക്കാത്ത വെള്ളം സംബന്ധിച്ച് കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ തര്‍ക്കം.

കബനിയിലെ കേരളം ഉപയോഗിക്കാത്ത ജലം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഇത് ഏകപക്ഷീയമായി കര്‍ണാടക ഉപയോഗിക്കുകയാണെന്നും വ്യക്തമാക്കി തമിഴ്‌നാട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

പ്രതിവര്‍ഷം 16 ഘനയടി ജലമാണ് കേരളത്തിന് കബനിയില്‍ നിന്ന് ലഭിക്കുന്നത്. ഇത് കേരളം ഉപയോഗിക്കുന്നില്ലെന്നാണ് തമിഴ്‌നാട് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

2007 ഫെബ്രുവരി 5ന് കാവേരി െ്രെടബ്യൂണല്‍ 30 ഘനയടി ജലമാണ് പ്രതിവര്‍ഷം കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

ഇതില്‍ 21 ഘനയടി ജലവും കബനിയില്‍ നിന്നാണ്. എന്നാല്‍ ഈ ജലത്തില്‍ ഭൂരിഭാഗവും കേരളം ഉപയോഗിക്കുന്നില്ല. കബനി നദി ഒഴുകുന്നത് കര്‍ണാടകത്തിലേയ്ക്കായതിനാല്‍ കേരളത്തിന്റെ ജലിവിഹിതം കൂടി കര്‍ണാടകയാണ് ഉപയോഗിക്കുന്നത്. ഇതിനെയാണ് തമിഴ്‌നാട് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.