തമിഴ്‌നാട്ടില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗവും യുവതി യുവാക്കള്‍
COVID-19
തമിഴ്‌നാട്ടില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗവും യുവതി യുവാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 7:36 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 104 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം 94 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെയെണ്ണം 2162 ആയി.

ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ ഭൂരിഭാഗം പേരും യുവാക്കളും യുവതികളുമാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് കൊവിഡ് ബാധിച്ച് 2 പേര്‍ കൂടി മരണപ്പെട്ടു. 12 വയസ്സിന് താഴെയുള്ള 124 കുട്ടികള്‍ക്കാണ് ഇതു വരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 82 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് കൊവിഡ് മഹാമാരിയില്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണം. പിന്നീട് ആളുകള്‍ക്ക് സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം മനസ്സിലായതോടെ മരണ നിരയ്ക്ക് കുറഞ്ഞുവന്നുവെന്നും പളനിസ്വാമി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.