| Tuesday, 22nd October 2019, 9:57 am

അഞ്ചുകോടി സമ്മാനമടിച്ച മണ്‍സൂണ്‍ ബംബര്‍ ലോട്ടറി തട്ടിയെടുത്തെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംബറടിച്ച ഭാഗ്യക്കുറി തട്ടിയെടുത്തതായി പരാതി. അഞ്ചുകോടി രൂപ സമ്മാനമടിച്ച ടിക്കറ്റിനെ ചൊല്ലിയാണ് തര്‍ക്കം. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ മുനിയനാണ് പരാതി നല്‍കിയിരിക്കുന്നത്.

നറുക്കെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു ടിക്കറ്റ്. തുടര്‍ന്ന് ഫലം പുറത്തുവന്നതോടെ അജിതന്‍ ടിക്കറ്റ് കനറാബാങ്കില്‍ ഏല്‍പ്പിച്ചു.

ഇതിനിടെയാണ് മുനിയന്‍ പരാതിയുമായി എത്തിയത്. തന്റെ ടിക്കറ്റിനാണ് ബംബര്‍ അടിച്ചത്. ടിക്കറ്റ് എടുത്ത ഉടനെ തന്നെ തന്റെ പേര് ലോട്ടറി ടിക്കറ്റില്‍ എഴുതിയിരുന്നു. എന്നാല്‍ ചിലര്‍ കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ച്ചു കളഞ്ഞതാണെന്നും പരാതിയില് പറയുന്നത്.

സംഭവത്തില്‍ തളിപ്പറമ്പ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ടിക്കറ്റ് വിറ്റ ഏജന്റില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

DoolNews Video

&

We use cookies to give you the best possible experience. Learn more